'ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ്, ഇങ്ങനേ പറയൂ'; സതീശനെതിരെ റിയാസ്

New Project
SHARE

ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയർമാർക്കറ്റിലെ ചില ഷെയർ ബ്രോക്കർമാരുടെ മനസ്സ് പോലെ, ലാഭനഷ്ടങ്ങളുടെ ചില കള്ളികളിൽ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലർ കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത്, മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്– റിയാസ് പറയുന്നു. 

മതവർഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരാണ് ഞങ്ങൾ ഇടതുപക്ഷമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

MORE IN KERALA
SHOW MORE