WasteDisposal

ബ്രഹ്മപുരത്തിന് പിന്നാലെ മാലിന്യം കീറാമുട്ടിയായി എറണാകുളം മഴുവന്നൂരിലെ മഞ്ചനാട്ട് ഗ്രാമം. അയല്‍ ജില്ലകളില്‍ നിന്നുള്ള ടണ്‍ കണക്കിന് മാലിന്യം സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ തള്ളാന്‍ തുടങ്ങിയതാണ് ദുരിതത്തിന് കാരണം. ആശുപത്രി, രാസ മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളിയതോടെ കുടിവെള്ള സ്രോതസ്സുകളും മലിനമായി. 

 

ചുരുങ്ങിയ ദിവസംകൊണ്ടാണ് മഞ്ചനാട്ട് ഗ്രാമത്തില്‍ മാലിന്യമല ഉയര്‍ന്നത്. ആശുപത്രി മാലിന്യങ്ങളാണ് ഏറെയും. രാസവസ്തുക്കളും പ്ലാസ്റ്റിക്കും പ്രദേശത്ത് കുമിഞ്ഞ്കൂടി കിടക്കുന്നു. രാത്രിയുടെ മറവിലെത്തുന്ന വാഹനങ്ങള്‍ നിമിഷനേരംക്കൊണ്ട് മാലിന്യം തള്ളി കടന്നുകളയും. മാലിന്യമലയ്ക്ക് ചുറ്റും കൃഷിഭൂമിയാണ്. മഞ്ചനാട് കുടിവെള്ള പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന തോടും തൊട്ടടുത്ത്. കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യത്തിന് ബ്രഹ്മപുരത്തിലെന്ന പോലെ തീപിടിക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. 

 

സ്ഥലത്തില്ലാത്ത സ്വകാര്യ വ്യക്തിയുടെ 30സെന്‍റ് ഭൂമി മാലിന്യം തള്ളുന്ന കേന്ദ്രമായതെങ്ങനെയെന്ന് നാട്ടുകാര്‍ക്ക് വ്യക്തതയില്ല. പൊലീസില്‍ പരാതിനല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.

 

Manjanattu village full of garbage