വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കാന്‍ സര്‍ക്കാര്‍

waste management
SHARE

മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടിസ് നൽകി തുടങ്ങി.

വിപുലമായ മുന്നൊരുക്കങ്ങളോടെ ഉറവിടമാലിന്യ സംസ്കരണം ഉറപ്പാക്കാനാണ് ശ്രമം.  ഫ്ലാറ്റുകൾ, അപ്പാർട്മെന്റ്  കോംപ്ലക്സുകൾ, ഹോട്ടൽ, റസ്റ്ററന്റ് എന്നിവയ്ക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താനുള്ള നോട്ടീസ് നൽകിത്തുടങ്ങി. സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും, പ്രവർത്തനം കൃത്യമാണോയെന്നും പരിശോധിക്കും. മാർച്ച് 25, 26 തീയതികളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽവീട് കയറി ബോധവൽക്കരണം നടത്തും. ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഉപദേശവും സാങ്കേതിക സഹായവും, തദ്ദേശസ്ഥാപനങ്ങൾ നൽകും. ഇതിനുശേഷവും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. ഹരിതകർമ സേനാംഗങ്ങൾ  അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങൾ കുറവ് നികത്താനുള്ള നടപടികൾ ആരംഭിച്ചു.  മെറ്റീരിയൽ  കലക്ഷൻ സെന്ററുകളുടെ എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണമെന്നും കൊച്ചിയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു..  തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം തീരുമാനമെടുക്കാതിരുന്നാൽ ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നതാധികാര സമിതിയോട് നിർദേശിച്ചു. ബ്രഹ്മപുരത്തെ വിൻഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനർനിർമിക്കാനും നടപടി തുടങ്ങി. ഏപ്രിൽ പത്തിനകം മുഴുവൻ‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

The government has started a move to strictly implement waste management systems in all homes and institutions

MORE IN KERALA
SHOW MORE