മാലിന്യസംസ്കരണത്തില്‍ മാതൃകാപരം; സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയത് പലതവണ

thiruvalla waste
SHARE

കൊച്ചിയിലടക്കം മാലിന്യം തീരാതലവേദനയായി തുടരുമ്പോള്‍  മാലിന്യസംസ്കരണത്തില്‍  മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളും കേരളത്തിലുണ്ട്.  അതിലൊന്നാണ് തിരുവല്ല നഗരസഭ.  ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തിരുവല്ല പലതവണ സര്‍ക്കാറിന്‍റെ  പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നേടുന്ന നഗരസഭയാണ് തിരുവല്ല. വീടുകളില്‍ നിന്ന് കൃത്യമായി മാലിന്യം സംഭരിക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലാണ് ഖരമാലിന്യം നീക്കുന്നത്. ഇവ പബ്ലിക്ക് സ്റ്റേഡിയത്തിന് സമീപത്ത് തരംതിരിക്കും. ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ തീപിടുത്തമുണ്ടായപ്പോള്‍ അത് തിരുവല്ലയിലും ആവര്‍ത്തിക്കാതിരിക്കാന്‍വേണ്ട നടപടികള്‍ നഗരസഭ കൃത്യമായി സ്വീകരിച്ചു.

എന്നാല്‍ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ പോലുള്ള മാലിന്യം ശേഖരിക്കാനോ സംസ്കരിക്കാനോ ശാസ്ത്രീയ സംവിധാനമില്ലാത്തത് പ്രധാന പോരായ്മയാണ്. മാലിന്യം അനധികൃതമായി വഴിയില്‍ തള്ളുന്നവരെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകളില്‍ ചിലത് പ്രവര്‍ത്തിക്കുന്നില്ല. ഇതുപോലുള്ള പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണാനാണ് നഗരസഭയു‌ടെ തീരുമാനം. ഒരു കാലത്ത് നഗരസഭയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു മാലിന്യസംസ്കരണം. തെരുവുകളില്‍ മാലിന്യങ്ങള്‍ പരന്നുകിടക്കുന്നത് സ്ഥിരം കാഴ്ച. ഒടുക്കം മാലിന്യക്കൂനകളിലേക്ക് തീ പടര്‍ന്ന് ജലസ്രോതസ്സുകള്‍ മലിനമായതായുള്ള പരാതികള്‍ ഹൈക്കോടതി വരെയെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ഉറവിട മാലിന്യസംസ്കരണ പദ്ധതി നഗരത്തില്‍ നടപ്പാക്കിയത്. 

Thiruvalla Municipal Corporation is doing exemplary work in waste management

MORE IN KERALA
SHOW MORE