
മരിക്കാതിരിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയാണ് പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി സുരേഷിനുള്ളത്. ഇരുവൃക്കകളും തകരാറിലായിട്ട് രണ്ടുമാസമായി. ഭാര്യക്കും ഉദരശസ്ത്രക്രിയക്ക് ശേഷം ജോലിക്കുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഒരു ഷെഡിലാണ് ജീവിതം.
ചുട്ടുപൊള്ളുന്ന ചൂടിലും ഈ ഷെഡ്ഡില്‍ നിന്ന് പുറത്തിറങ്ങാനുള്ള ആരോഗ്യം സുരേഷിനില്ല. രണ്ട്മാസം മുന്‍പാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് എന്നത് ഇപ്പോള്‍ മൂന്നായി. വൃക്ക മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റ് വഴിയില്ല. കൂലിപ്പണി ചെയ്തായിരുന്നു ജീവിതം. ഇപ്പോള്‍ ആരോഗ്യം പൂര്‍ണമായും ക്ഷയിച്ചു.
ബിരുദവിദ്യാര്‍ഥിയായ മകളും പ്ലസ്ടൂ വിദ്യാര്‍ഥിയായ മകനുമുണ്ട്. ചോര്‍ന്നൊലിക്കുന്ന ഷെഡിലെ ജീവിതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് രോഗവും തിരിച്ചറിയുന്നത്.
ഭാര്യയ്ക്ക് കുടലില്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. നാട്ടുകാര്‍ നല്‍കുന്ന സഹായങ്ങളിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. എത്രകാലം ഇങ്ങനെ തുടരാന്‍ കഴിയുമെന്ന് സുരേഷിന് അറിയില്ല.
.