‌ശിൽപ്പത്തോട് വീണ്ടും അനാദരവ്; കേരള ശ്രീ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

kanayi0
SHARE

ശിൽപ്പി കാനായി കുഞ്ഞിരാമന്റെ ശിൽപ്പത്തോട് വീണ്ടും അനാദരവെന്ന് പരാതി. കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിനരികിൽ ഒരുക്കുന്ന ശിൽപ്പത്തിന്റെ ശോഭയില്ലാതാക്കും വിധം മറ്റൊരു കെട്ടിടം നിർമിച്ചതിനെതിരെയാണ് കാനായി രംഗത്തെത്തിയത്. തന്റെ ശിൽപ്പങ്ങളോട് തുടർച്ചായായുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രഥമ കേരള ശ്രീ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ് കാനായി. 

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതത്തിന്റെ നേർസാക്ഷ്യമെന്നോണമാണ് ജില്ലാ പഞ്ചായത്ത് ഓഫീസിനരികിൽ കാനായി കുഞ്ഞിരാമൻ ശിൽപ്പം ഒരുക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുട്ടികളെ മടിയിലേറ്റുന്ന അമ്മയുടെ ശിൽപ്പം 20 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. എന്നാൽ ശിൽപ്പത്തിലേക്കുള്ള ശ്രദ്ധയില്ലാതാക്കും വിധം അതിന് അഭിമുഖമായി ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം നിർമിച്ചതാണ് കാനായി കുഞ്ഞിരാമനെ വീണ്ടും അസ്വസ്ഥനാക്കിയത്.

ശിൽപ്പങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കേരളശ്രീ പുരസ്ക്കാര ചടങ്ങിൽ നിന്ന് കാനായി വിട്ട് നിൽക്കും.നേരത്തെ ശംഖുമുഖത്തെ ജലകന്യക ശിൽപ്പത്തിനരികെ ഹെലികോപ്റ്റർ സ്ഥാപിച്ചതിനെതിരെയും കാനായി രംഗത്ത് വന്നിരുന്നു.

MORE IN KERALA
SHOW MORE