8 വര്‍ഷത്തിന് ഇടയില്‍ 12 മരണം; കാട്ടാന പേടിയില്‍ നിന്ന് മോചനമില്ലാതെ ആറളം

aaralam12
SHARE

 ഒരു ദുരന്തമുണ്ടാകുമ്പോൾ മാത്രം അധികാരികളുടെ കണ്ണു പതിയുന്ന ഇടമായി കണ്ണൂർ ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. ഇക്കാലത്തിനിടെ 12 പേരെയാണ് കാട്ടാനകൾ ഇവിടെ കൊന്നത്. കാട്ടാനകളെ ഭയന്ന് വീടിനുവെളിയിലിറങ്ങാൻ പോലും കഴിയാതെ  ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം.

ദാമുവും റിജേഷും കൊല്ലപ്പെട്ട് ഒരു വർഷം ആകുന്നതിന് മുന്നെയാണ് രഘുവിനെയും കഴിഞ്ഞ ദിവസം കാട്ടാന കൊന്നത്. ഇവിടെ താമസിക്കുന്നവർക്ക്  കാട്ടാനകൾ തമ്പിടിക്കുന്ന കൊടും കാട്ടിൽ പട്ടയം നൽകി ചതിച്ചതാണ് മാറി വന്ന സർക്കാരുകൾ . ജീവനും കൈയ്യിൽ പിടിച്ചു ജീവിക്കുന്നതിനിടയിൽ പലരും കാട്ടാനക്കു മുന്നിൽ പെടുന്നു. വിറക് ശേഖരിക്കാനും ജോലിക്കായുമൊക്കെ പോയ 12 മനുഷ്യർ ഇന്ന് മണ്ണിലലിഞ്ഞു. ഞങ്ങളെ  സംരക്ഷിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് കിട്ടി കഴിഞ്ഞുവെന്ന് പറയുന്നു നാരായണിയും ലിജിയും.

കാട്ടാന ആക്രമണത്തിൽ ഒരോരുത്തർ കൊല്ലപ്പെടുമ്പോൾ  ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം തണുമിക്കാൻ വനം വകുപ്പും റവന്യു വിഭാഗവും പറയുന്ന സ്ഥിരം മറുപടിയാണ് ആന മതിൽ. എന്ത് കൊണ്ട് ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും  ആറളത്ത് ആന മതിൽ ഉയർന്നില്ല. ആ വാഗ്ദാനം തട്ടിപ്പാണെന്ന് ഈ നാട്ടുകാർ തിരിച്ചറിഞ്ഞു തുടങ്ങി. അതിന്റെ അടയാളമാണ് ഈ കാണുന്ന പ്രതിഷേധം.

Aaralam wild elephant attack continues

MORE IN KERALA
SHOW MORE