നൂല്‍പുഴ ആദിവാസി കോളനിയില്‍ ജലക്ഷാമം രൂക്ഷം; തിരിഞ്ഞുനോക്കാതെ അധികൃതര്‍

noolpuzha24
SHARE

വയനാട് നൂൽപുഴ കാര്യംപാതി ആദിവാസി കോളനിയിൽ  ജലക്ഷാമം രൂക്ഷമാകുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറാണ് എട്ട് കുടുംബങ്ങൾക്ക് കുടിവെളളത്തിന് ആകെയുള്ള ആശ്രയം. കോളനിയിൽ ഒരു കിണർ നിർമ്മിച്ചു നൽകണമെന്ന ആദിവാസികളുടെ ആവശ്യം വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണ്. നൂൽപ്പുഴ പഞ്ചായത്തിലെ താഴെപുത്തൻകുന്ന് കാര്യംപാതി കോളനിക്കാരാണ് വർഷങ്ങളായി വെള്ളത്തിന് വേണ്ടി അലയുന്നത്. 

നിലവിൽ ഭക്ഷണം പാകം ചെയ്യാനും, കുടിക്കാനും സ്വകാര്യ വ്യക്തിയുടെ കിണറിലെ വെളളമാണ് ഉപയോഗിക്കുന്നത്. കുളിക്കാനും പാത്രം കഴുകാനും തുടങ്ങിയ ആവശ്യങ്ങൾക്ക്  സമീപത്തെ പുഴയാണ് ആശ്രയം. മഴക്കാലത്ത് പുഴയിലെ വെള്ളം കലങ്ങുന്നതോടെ ആകെ ദുരിതത്തിലാകും. 

എട്ട് കുടുംബങ്ങളാണ് ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നത്. കോളനിയിൽ സ്വന്തമായി കിണർ വേണമെന്ന ഇവരുടെ ആവശ്യം വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണ്. കിണർ അല്ലെങ്കിൽ കുടിവെള്ള പൈപ്പെങ്കിലും സ്ഥാപിക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നു.

MORE IN KERALA
SHOW MORE