
തൃശൂരില്‍ എഫ്‌സിഐ ഗോഡൗണില്‍ കയറ്റിറക്കി തൊഴിലാളികളും കരാറുകാരനും തമ്മില്‍ തര്‍ക്കം തുടരുന്നു. അട്ടിക്കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മൂര്‍ച്ചിച്ചത്. തൊഴിലാളികള്‍ ഭീഷണിപ്പെടുത്തുന്നെന്ന് കരാറുകാരനും കള്ളമെന്ന് തൊഴിലാളികളും പറഞ്ഞു..
തൃശൂര്‍ മുളങ്കുന്നത്തുക്കാവ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണിലാണ് കരാറുകാരനും കയറ്റിറക്കു തൊഴിലാളികളും തമ്മില്‍ തര്‍ക്കം തുടരുന്നത്. തൊഴിലാളികള്‍ക്ക് അട്ടിക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. അട്ടിക്കൂലി നല്‍കാന്‍ വ്യവസ്ഥ ഇല്ലെന്നും പണം നല്‍കാനാവില്ലെന്നുമാണ് കരാറുകാരന്‍റെ നിലപാട്. ടെന്‍ഡറിലില്ലാത്ത പണം അട്ടിക്കൂലിയായി നല്‍കാനാവില്ലെന്നാണ് കരാറുകാരന്‍റെ വാദം. പണം നല്‍കാത്തതിനാല്‍ തൊഴിലാളി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയുണ്ട്. ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ഗോഡൗണിലെത്തുന്നില്ലെന്നും കരാറുകാരന്‍ പറയുന്നു..
എന്നാല്‍ കരാറുകാരന് അട്ടിക്കൂലിക്കുള്ള പണം ലഭിച്ചിരുന്നെന്നാണ് തൊഴിലാളികളുടെ വാദം. 1965 മുതല്‍ ഹൈകോടതി കയറ്റിയിറക്കു തൊഴിലാളികള്‍ക്ക് നല്‍കിയ അവകാശമാണിതെന്നും തൊഴിലാളികള്‍ വാദിക്കുന്നു. ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയില്ലെന്നും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്നും തൊഴിലാളികള്‍ വാദിക്കുന്നു..
wage related issue in fci godown