ആറളത്ത് കാട്ടാന കൊലപ്പെടുത്തിയ രഘുവിന്റെ സംസ്ക്കാരത്തിനിടെ പ്രതിഷേധം

protest reghu cremation 1803
SHARE

കണ്ണൂർ ആറളത്ത് കാട്ടാന കൊലപ്പെടുത്തിയ രഘുവിന്റെ സംസ്ക്കാര ചടങ്ങിനിടെ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം പരിഹരിക്കാൻ  വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം ഉന്തും തള്ളിലുമാണ് കലാശിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ആറളം ഫാം പത്താം ബ്ലോക്കിൽ വിറകു ശേഖരിക്കാൻ പോയ രഘുവിനെ കാട്ടാന കൊന്നത്. പരിയാരത്തെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയക്ക് 1.15 ഓടെയാണ് രഘുവിന്റെ മൃതദേഹം ആറളം ഫാം പത്താം ബ്ലോക്കിലെ വീട്ടിലെത്തിച്ചത്. രഘു മരിച്ചതോടെ അനാഥമായ മൂന്ന് മക്കളുടെ സങ്കടം നാട്ടുകാർക്ക് കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. 

Protest during Raghu's cremation

MORE IN KERALA
SHOW MORE