'വ്യാജ പ്രചരണം'; സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കെ.കെ രമ

KK Rema-
SHARE

നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് സച്ചിന്‍ ദേവിനെതിരെ  കെ കെ രമ  സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കി. കെ.കെ.രമയുടെ കൈക്ക് പൊട്ടലില്ലാതെയാണ് പ്ലാസ്റ്ററിട്ടത് എന്ന് വ്യക്തമായിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരിഹസിച്ചു. പരുക്കിന് പ്ലാസ്റ്ററിടണമെന്ന് നിര്‍ദേശിച്ചത് ഡോക്ടറാണെന്ന് വ്യക്തമാക്കിയ രമ പരുക്കില്ലാതെ ചികില്‍സിച്ചെങ്കില്‍ ആരോഗ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. 

നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് കെ എം സച്ചിന്‍ദേവ് എം എല്‍ എ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പരിഹാസ പോസ്റ്റാണ് കെ കെ രമയുടെ പരാതിക്ക് ആധാരം. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലുമാണ് സച്ചിന്‍ദേവിനെതിരെ പരാതി നല്കിയത്. പിന്നാലെ പൊട്ടലും പൊട്ടലില്ലായ്മയുമൊന്നും രാഷ്ട്രീയമാക്കി മാറ്റാന്‍ പാടില്ലെന്ന്  എം വി ഗോവിന്ദന്റെ ആക്ഷേപം 

നിയമസഭയില്‍ തനിക്കെതിരെയുണ്ടായ  ആക്രമണം ആസൂത്രിതമായിരുന്നുവെന്നും  രമ ആരോപിച്ചു.

അതേസമയം നിയമസഭാ സംഘര്‍ഷത്തില്‍ രമ നല്കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കില്ല. സനീഷ് കുമാര്‍ എം എല്‍ എയുടെ പരാതിയിലെടുത്ത കേസിനൊപ്പം രമയുടെ പരാതിയും അന്വേഷിക്കും.

KK Rema Complaint against Sachin Dev MLA in Cyber Cell

MORE IN KERALA
SHOW MORE