
തിരുവനന്തപുരം ലോ കോളജ് സംഘര്‍ഷഭരിതമാണ് രണ്ടുമൂന്നുദിവസമായി.. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ–കെഎസ്‍യു സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ച രാത്രി കെ.എസ്.യുവിന്‍റെ കൊടിമരവും ബോര്‍ഡുകളും എസ്.എഫ്.ഐക്കാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്പതിലേറെ പേരടങ്ങിയ സംഘം കൂട്ടത്തോടെ നടത്തുന്ന അക്രമം കണ്ടിട്ടും മിണ്ടാതെ കാവല്‍നില്‍ക്കുന്ന പൊലീസിനെയും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 24 എസ്.എഫ്.ഐക്കാരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. അതിന് ശേഷം എസ്.എഫ്.ഐയുടെ അതിക്രമം മുഴുവന്‍ അധ്യാപകര്‍ക്ക് നേരെയായി. അധ്യാപകരെ പൂട്ടിയിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുമായി അധ്യാപിക രംഗത്തെത്തിയിരിക്കുന്നു. വിദ്യാര്‍ഥിസംഘടനകള്‍ വിദ്യാര്‍ഥി സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൂടാ..എസ്എഫ്ഐ അങ്ങനെ പ്രവര്‍ത്തിച്ചോ?