ആറളം ഫാമിൽ വിറക് ശേഖരിക്കാൻ പോയ യുവാവിനെ കാട്ടാന കുത്തിക്കൊന്നു

elephant
SHARE

കണ്ണൂർ ആറളം ഫാം പത്താം ബ്ലോക്കിൽ ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തി. ആറളം ഫാമിലെ രഘു കണ്ണയാണ് വിറക് ശേഖരിക്കാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന പന്ത്രണ്ടാമത്തെ ആളാണ് രഘു. ഉപജീവനത്തിന് വിറക് തേടി പോകുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് കാട്ടാനക്ക് മുന്നിൽപ്പെട്ടത്. രഘുവിന്റെ കൂടെ ഉണ്ടായിരുന്ന ഷിജു  ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. പടക്കം പൊട്ടിച്ചാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹത്തിന് അടുത്ത് നിന്ന് മാറ്റിയത്.രഹ്ന, രഞ്ജിനി, വിഷ്ണു എന്നിവരാണ് രഘുവിന്റെ മക്കൾ. ഭാര്യ മൂന്ന് വർഷം മുൻപ് മരിച്ചു.

ബന്ധുക്കൾ എത്തും മുൻപ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന്  മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകാൻ പൊലീസും വനം വകുപ്പും ശ്രമിച്ചത് വാക്കു തർക്കത്തിന് ഇടയാക്കി.

MORE IN KERALA
SHOW MORE