‘ഭാഗ്യം ഇന്നോവ വിട്ടില്ല; കുമാരപിള്ള സഖാവിന്റെ നമ്പറുകള്‍ തന്നെ’; രാഹുലിന്റെ മറുപടി

rahul-shafi
SHARE

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സിപിഎം സൈബര്‍ പേജുകളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത്. ഇന്നലെ മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായി പരിഹസിച്ച് രാഹുല്‍ പങ്കിട്ട പോസ്റ്റും അതിലെ വരികളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വ്യാജപ്രചാരണം സിപിഎം സൈബര്‍ സംഘങ്ങള്‍ തുടങ്ങിയതെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

‘ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!! ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ ?’ സ്ക്രീന്‍ഷോട്ടുകള്‍ പങ്കിട്ട് രാഹുലിന്റെ മറുപടി.

ഷാഫിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം . അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ ? (പഴയ വിജയന്റെ കാലം ) സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും.’

MORE IN KERALA
SHOW MORE