ഏഴുതവണ ശസ്ത്രക്രിയ; ഷീബയ്ക്ക് ആശ്വാസവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊല്ലം പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസവുമായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി. ഷീബയുടെ ദുരിതം പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ആസ്റ്റർ മെഡ്സിറ്റി ചികിത്സ ഏറ്റെടുത്തത്. സർക്കാർ സഹായം ലഭിച്ചില്ലെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞുഷീബയുടേത് ഒറ്റപ്പെട്ട വിഷയമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. 

ഗർഭാശയമുള്ള നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനിടെ ഏഴു ശസ്ത്രക്രിയകൾ നടത്തിയിട്ടും അതിവേദനയിലായിരുന്നു ഷീബ. പത്തനാപുരം വാഴപ്പാറയിലെ വീട്ടിൽ നിന്ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ച ഷീബയെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. ഷീബയുടെ ദുരനുഭവം കെബി ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ആസ്റ്റർ മെഡിസിറ്റി ആശുപത്രി സൗജന്യമായി ചികിത്സ ഏറ്റെടുത്തത്. സർക്കാർ സഹായം ലഭിച്ചില്ലെന്ന് ഷീബ പറഞ്ഞു. ഡോക്ടർമാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിൽ ഉറച്ചുനിൽക്കുന്നതായി കെബി ഗണേഷ് കുമാർ എംഎൽഎ.

ചികിത്സാവീഴ്ചകൾ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും ചികിത്സയുടെ കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. ഷീബയുടേത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റ പ്രതികരണം. ആരോഗ്യമേഖല  ലോകാത്തരമാണെന്നും എം.വിഗോവിന്ദൻ. ഏറെനാൾ വിദഗ്ധ ചികിത്സ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. 

Kochi Aster Medcity took treatment of Sheeba

Enter AMP Embedded Script