ബൂട്ടോ കൈയ്യുറയോ പോലുമില്ല; അടിസ്ഥാന സുരക്ഷാമാർഗങ്ങളില്ലാതെ മൃഗശാല ജീവനക്കാര്‍

zoo-28
SHARE

ക്ഷയരോഗ ബാധ റിപ്പോർട്ട് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാർക്ക് അടിസ്ഥാന സുരക്ഷാമാർഗങ്ങളായ ബൂട്ടോ കൈയ്യുറയോ പോലും നൽകിയില്ല. സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കണമെന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്‍റെ  നിർദേശവും കേട്ട ഭാവമില്ല.

ഇന്നലെ ചത്ത പുള്ളിമാൻ എരിഞ്ഞൊടുങ്ങുന്നതിന്റെ പുകയ്ക്കുള്ളിലൂടെ നോക്കുമ്പോഴും ബൂട്ടോ കൈയ്യുറയോ തുടങ്ങി സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിൽക്കുന്ന ജീവനക്കാരെ കാണാം. ചത്തൊടുങ്ങുന്ന കൃഷ്ണമൃഗങ്ങളുടെ കൂട്ടിൽ പരിചരിക്കുന്നയാൾക്ക് ഒരു മാസ്ക് പോലുമില്ല.  മൃഗശാല സന്ദർശിച്ച മന്ത്രി ഇതേ കാഴ്ച കണ്ട് പറഞ്ഞ വാക്കുകളാണിത്.. 

മന്ത്രി ഞെട്ടി അഞ്ചു ദിനം കഴിയുമ്പോഴും ജീവനക്കാരുടെ സ്ഥിതി പഴയപടി തന്നെ. ക്ഷയരോഗം പടരുന്നിതിടെ സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കണമെന്ന് വിദഗ്ധ സംഘം ശുപാർശ നൽകിയിരുന്നു. 

trivandrum zoo employees working on unsafe condition

MORE IN KERALA
SHOW MORE