പരുത്തിക്കുരുവില്‍ നിന്ന് ബയോഡീസല്‍, എഐയുടെ സഹായത്തോടെ കൃഷി; കൗതുകം ശാസ്ത്രമേള

science-exhibition
SHARE

ദക്ഷിണേന്ത്യയിലെ സ്കൂള്‍ ശാസ്ത്രമേളയ്ക്കു തൃശൂരില്‍ തുടക്കമായി. ഇരുന്നൂറിലേറെ വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 

 മുപ്പത്തിനാലാമത് ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേളയ്ക്കാണ് തൃശൂര്‍ വേദിയായത്. ബംഗ്ലുരു ആസ്ഥാനമായ വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ടെക്നോളജിക്കല്‍ മ്യൂസിയവും കേരള പൊതുവിദ്യാഭ്യാസ വകുപ്പുമാണ് മേളയ്ക്കു ആതിഥേയത്വം വഹിക്കുന്നത്. അഞ്ചു ദിവസമാണ് മേള. വലുതും ചെറുതുമായ ഒട്ടേറെ പരീക്ഷണങ്ങളുടെ മാതൃകകള്‍ കുട്ടി ശാസ്ത്ര‍ഞ്ജര്‍ ഒരുക്കിയിട്ടുണ്ട്. പരുത്തിക്കുരുവില്‍ നിന്ന് ബയോഡീസല്‍ ഉപല്‍പാദിപ്പിക്കാം. ആര്‍ട്ടിഫിഷ്യ ഇന്‍റലിജന്‍സിന്റെ സഹായത്തോടെ കൃഷി നടത്താം. വിളവെടുപ്പും വില്‍ക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടത്താം. പൈപ്പ് ലൈന്‍ വഴിയുള്ള ഇന്ധനം മോഷ്ടിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കൊച്ചുമിടുക്കരും മേളയിലുണ്ട്. 

കേരളം കർണാടകം, ആന്ധ്ര,  തെലങ്കാന, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും മേളയ്ക്കെത്തിയിട്ടുണ്ട്.  കാൽഡിയൻ സിറിയൻ ഹയർ സെക്കന്‍ഡറി സ്കൂളിലാണ് മേള നടക്കുന്നത്.

MORE IN KERALA
SHOW MORE