നൂറടി ഉയരത്തിൽ കൂറ്റന്‍ കൊടിമരം; ചെലവ് 14 ലക്ഷം; തൃശൂരിലെ കൗതുകം

flag
SHARE

തൃശൂര്‍ കോര്‍പറേഷന്‍ മുറ്റത്ത് നൂറടി ഉയരത്തില്‍ കൂറ്റന്‍ കൊടിമരം സ്ഥാപിച്ചു. കോര്‍പറേഷന്‍റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ കൊടിമരത്തിന്റെ ചെലവ് പതിനാലു ലക്ഷം രൂപയാണ്. 

തൃശൂര്‍ നഗരത്തിന്റെ ഏതു ഭാഗത്തു നിന്ന് നോക്കിയാലും ഈ കൊടിമരത്തിനു മുകളിലെ പതാക കാണാം. അത്രയ്ക്കുണ്ട് ഉയരം. നൂറടി ഉയരത്തിലാണ് പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്താനും താഴ്ത്താനും പ്രത്യേക മോട്ടോര്‍ സംവിധാനമാണ്. മിന്നല്‍രക്ഷാ ചാലകം ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റൊരു കോര്‍പറേഷന്‍ ഓഫിസിനും ഇതുപോലൊരു കൂറ്റന്‍ കൊടിമരമില്ലെന്ന അവകാശ വാദമാണ് മേയര്‍ എം.കെ.വര്‍ഗീസ് മുന്നോട്ടു വയ്ക്കുന്നത്.

പതിനാലു ലക്ഷം രൂപ ചെലവാക്കി ഇങ്ങനെയൊരു കൊടിമരം ആവശ്യമില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിന്. പക്ഷേ, തൃശൂര്‍ കോര്‍പറേഷന്റെ പ്രൗഡിയ്ക്കു ഇതു വേണമെന്ന കര്‍ശന നിലപാടില്‍ മേയറും. എല്ലാകാര്യത്തിലും ഉള്ളതുപോലെ മേയറും പ്രതിപക്ഷവും കൊടിമരത്തിലും തര്‍ക്കത്തിനു കൊടിക്കയറ്റിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE