'ഇത് മന്ത്രിയുടെ ബുദ്ധി'; ഡിസൈൻ പോളിസിയിൽ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര

santoshriyas-28
SHARE

രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് , ടൂറിസം വകുപ്പുകളിൽ ഡിസൈൻ പോളിസി നടപ്പിലാക്കാനുള്ള തീരുമാനത്തിന് മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര. അതിഗംഭീരമായ പദ്ധതിക്ക് പിന്നിൽ മന്ത്രിയുടെ ബുദ്ധിയാണെന്നും ആ വൈഭവത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഇങ്ങനെ..

"ഇത് കേരളത്തിന്‍റെ പുതിയൊരു ഉദ്യമമാണ്. സിന്ധൂനദീതട സംസ്കാരത്തില്‍ നമുക്കൊരു ഡിസൈന്‍ പോളിസി ഉണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ ആസ്റ്റക്സ് സംസ്കാരത്തില്‍, മായന്‍ സംസ്കാരത്തില്‍ അങ്ങനെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗരികതയുടെ മാനുഷിക വളര്‍ച്ചയില്‍ അവര്‍ക്കെല്ലാം ഒരു ഡിസൈന്‍ പോളിസി ഉണ്ടായിരുന്നു. അതാണ് ഈ നാടിനെ, മനുഷ്യനെ രൂപപ്പെടുത്തിയത്. ചരിത്രപരമായി പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേരളത്തിലെ നിര്‍മ്മാണ രീതികളില്‍ ഒരു ഡിസൈന്‍ പോളിസി കാണാന്‍ സാധിക്കും. പക്ഷെ, എവിടെയോ നമുക്കത് നഷ്ടപ്പെട്ടു. പുതിയകാലത്തിന് അനുസരിച്ച് നമുക്കത് തിരിച്ചുകൊണ്ടുവരാനാകണം. ഈ സെമിനാര്‍ അവസാനിക്കുമ്പോള്‍ നമുക്കതിന് സാധിക്കും. അതിന്‍റെ ഫലമായി ഭാവിതലമുറയ്ക്ക് അഭിമാനമാകുംവിധം നമ്മുടെ നാടിനെ മാറ്റിത്തീര്‍ക്കാന്‍ പറ്റും. അതിഗംഭീരമായ ഈ പദ്ധതിയുടെ പിന്നില്‍ മന്ത്രി റിയാസിന്‍റെ ബുദ്ധിയാണുള്ളത്. ആ വൈഭവത്തെ ഇവിടെ പ്രത്യേകമായി അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. അതുപോലെ ടൂറിസം, പൊതുമരാമത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു'.

Santhosh george kulangara congratulates Minister Riyas

MORE IN KERALA
SHOW MORE