ചിത്രങ്ങൾ കാണാം, ഒപ്പം പടവും വരയ്ക്കാം; ശ്രദ്ധേയമായി പാലായിലെ പ്രദർശനം

painting
SHARE

പാലായില്‍ ചിത്ര ശില്‍പകലാ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നൊരുക്കിയ പ്രദർശനത്തിന് തിരക്കേറുന്നു. ആര്‍എല്‍വി കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് പ്രദര്‍ശനവും വില്‍പനയും ഒപ്പം ആര്‍ട്ട് ക്യാംപും സംഘടിപ്പിച്ചിരിക്കുന്നത്. പെയിന്റിംഗ് കാണാനും വാങ്ങാനും ഒപ്പം പഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

പഠിച്ചിറങ്ങി വ്യത്യസ്ത മേഖലകളിലേയ്ക്ക് തിരിഞ്ഞുപോയവര്‍ ഒത്തുചേര്‍ന്നാണ് കലാകൂട്ടായ്മ രൂപീകരിച്ചത്. ആര്‍എല്‍വി ഫ്രണ്ട്‌സ് എന്ന ഈ സംഘടനയാണ് പാലായില്‍ ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വാട്ടര്‍കളര്‍, ഓയില്‍ ഉള്‍പ്പെടെ വ്യത്യസ്ത മീഡിയങ്ങളിൽ തയാറാക്കിയ ചിത്രങ്ങള്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 10000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വിലവരുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. 

ചിത്രങ്ങള്‍ കണ്ടു മടങ്ങുന്നതിലപ്പുറം ചിത്രരചനയില്‍ താത്പര്യമുള്ളവര്‍ക്കായി ഇവിടെയിരുന്ന തന്നെ വരയ്ക്കാനും വില്‍ക്കുന്നതിനും അവസരമുണ്ട്. വിദ്യാര്‍ഥികളടക്കം ചിത്രരചനയുടെ പാഠങ്ങള്‍ കണ്ടുമനസിലാക്കുന്നതിനായി എത്തുന്നുണ്ട്.

MORE IN KERALA
SHOW MORE