കെഎസ്ആർടിസി ടിക്കറ്റ് 'ഫോൺ പേ'; ഒരു മാസത്തിനകം; കാത്തിരിപ്പിൽ യാത്രക്കാർ

കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിന് ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഒരുമാസത്തിനകം. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 

സ്വിഫ്റ്റിലും ഡീലക്സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഫോൺപേ വഴി പണം നൽകാം. പദ്ധതിക്കായി കാത്തിരിപ്പാണ് യാത്രക്കാരും. 

ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ നടപ്പാക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. അങ്ങനെയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യ ഉദ്ഘാടനം മാറ്റിവച്ചത്. മുഴുവൻ സർവീസുകളിലേക്കും ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. പരിഷ്കാരത്തിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനൊപ്പം കളക്ഷൻ സുതാര്യമാക്കാനും കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു. 

Enter AMP Embedded Script