കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

urbanbank
SHARE

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ആന്റണി സണ്ണി അറസ്റ്റിൽ .അർബൻ നിധിയുടെ സഹ സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറാണ് അറസ്റ്റിലായ ആന്റണി സണ്ണി .കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതു മുതൽ ഒളിവിലായിരുന്നു പ്രതി.

അർബൻ നിധി  നിക്ഷേപ കേസിലെ രണ്ടാം പ്രതിയായ  ആന്റണി സണ്ണി പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ്  ആന്റണി സണ്ണി ടൗൺ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ 'എനി ടൈം മണി'യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇവർ നൽകിയ മൊഴി പ്രകാരം ആന്റണിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ.ഇതുവരെ ലഭിച്ച  പരാതികൾ  പ്രകാരം 30  കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നെതെന്നാണ് പൊലീസ് പറയുന്നത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങി എന്ന പരാതിയിലാണ് എല്ലാവരെയും അറസ്റ്റ് .12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്.5000 രൂപ മുതൽ, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 2020ൽ ആണു കമ്പനി തുടങ്ങിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്കു ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണു വിവരം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ അർബൻ നിധിക്കും എനി ടൈം മണിക്കുമെതിരെ അഞ്ഞൂറിലധികം പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ കിട്ടിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഡി ജി പി അനിൽ കാന്തിന്റെ നിർദേശ പ്രകാരം കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

MORE IN KERALA
SHOW MORE