'ടൂറിസം മുഖ്യധാരയിലേക്ക് കാരവന്‍ പദ്ധതി സംയോജിപ്പിക്കണം'

caravan
SHARE

ഹൗസ് ബോട്ടുകള്‍പോലെ സംസ്ഥാനത്തെ ടൂറിസം പ്രചാരണങ്ങളുടെ മുഖ്യധാരയിലേക്ക് കാരവന്‍ പദ്ധതിയും സംയോജിപ്പിക്കണമെന്ന് സംരംഭകര്‍. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും നടത്തുന്ന പരിപാടികളില്‍ കാരവന്‍ പുതിയ ഉല്‍പന്നമെന്നനിലയില്‍ എടുത്തുകാട്ടണം. അടിസ്ഥാന സൗകര്യവികസനത്തിലെ തടസങ്ങള്‍നീക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് സംരംഭകരുടെ ആവശ്യം.

രണ്ട് പതിറ്റാണ്ട് മുന്‍പ് ഹൗസ്ബോട്ടുകള്‍ പ്രചാരം നേടിത്തുടങ്ങിയ കാലത്തെ അതേ പ്രതിസന്ധിയിലാണ് കാരവാന്‍ ടൂറിസം. നികുതിയിളവുകളടക്കം സര്‍ക്കാര്‍ നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യവികസനം കീറാമുട്ടിയാണ്.

MORE IN KERALA
SHOW MORE