
കൗതുകമായി അടൂരില്‍ നാണയ പ്രദര്‍ശനം. പുരാവസ്തുക്കള്‍, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍, പഴയ ക്യാമറകള്‍, തുടങ്ങി വിപുലമായ പ്രദര്‍ശനമാണ് നടക്കുന്നത്.
വിവിധ രാജ്യങ്ങളുടെ പലതരം കറന്‍സികള്‍, നാണയങ്ങള്‍. ഇന്ത്യയിലെ വിവിധ നോട്ടുകള്‍ നാണയങ്ങള്‍. പഴയകാല ആയുധങ്ങള്‍. ആദ്യകാലത്ത് പ്രിന്‍റ് ചെയ്യപ്പെട്ട ബുക്കുകള്‍, അളവിനും തൂക്കത്തിനുമുള്ള ഉപകരണങ്ങള്‍ വാച്ചുകള്‍ ടൈംപീസുകള്‍ കാമറകള്‍ സ്റ്റാംപുകള്‍ തുടങ്ങി വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തിനുള്ളത്
പത്തനംതിട്ട ജില്ലാ ഫിലാറ്റലിക് ആന്‍ഡ് ന്യൂമിസ് മാറ്റിക് അസോസിയേഷനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സംഘത്തിലെ പത്തുപേരുടെ ശേഖരത്തിലുള്ള സാധനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒട്ടേറെ പ്രമുഖരാണ് പ്രദര്‍ശനം കാണാനെത്തിയത്. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തിലായിരുന്നു പ്രദര്‍ശനം