വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെ സെഷന്‍സ് കോടതിയിലേക്ക് മാറ്റും

venjaramoodu-twin-murder
SHARE

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റും. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസായതിനാലാണ് കോടതി മാറ്റം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖും മിഥിലാജും കൊല്ലപ്പെട്ട കേസില്‍, സാക്ഷികളും  പ്രതിയായിരുന്നു. നേരത്തെ ഒന്‍പതു പ്രതികളുണ്ടായിരുന്ന കേസിലാണ് സാക്ഷികളായ ഏഴു പേരും കൂടി ഇപ്പോള്‍ പ്രതിയായി മാറിയത്. കൊലപാതകം, 

കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ സെഷന്‍സ് കോടതിയുടെ പരിധിയിലേക്ക് വരുമെന്നതിനാലാണ് കോടതി മാറ്റം. രണ്ടും പ്രത്യേക കേസായതിനാല്‍ ഒരു കോടതിയുടെ കീഴിലേക്ക് മാറുകയും വേണം. ഇതോടെയാണ്  വെഞ്ഞാറുമൂട് ഇരട്ടക്കൊലപാതക കേസ് സെഷന്‍സ് കോടതിയിലേക്ക് മാറുന്നത്.

വെഞ്ഞാറുമൂട് തേമ്പാമൂട്ടില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ നാടകീയ വഴിത്തിരിവായിരുന്നു സാക്ഷികളെ കൂടി പ്രതിയാക്കാനുള്ള  നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസിലെ ഒന്നാംപ്രതി സജീബിന്‍റെ  മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നടപടി. തന്‍റെ മകനെ കൊലപ്പെടുത്താന്‍ കാത്തു നിന്ന സംഘം പലതവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഹഖിന്‍റേയും, മിഥിലാജിന്‍റെയും മരണം സംഭവിച്ചതെന്നായിരുന്നു റംലാബീവിയുടെ പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി നല്‍കിയത്.

എന്നാൽ‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആത്മരക്ഷാര്‍ഥം പ്രതിരോധിക്കുകയായിരുന്നെന്ന പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചില്ല. ഇതോടെയാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. നേരത്തെ സാക്ഷികളും ഇപ്പോള്‍ പ്രതികളുമായ ഏഴു പേരും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. 

Venjaramood murder case; The accused will be transferred from the Nedumangad court to the sessions court.

MORE IN KERALA
SHOW MORE