
സ്വന്തം കാറില്‍ നിന്ന് കാർ സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ തിരുവനന്തപുരത്ത് സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമാ നടനായ പൊലീസുകാരൻ. കൺട്രോൾ റൂമിലെ പൊലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥാണ് കള്ളനെ കയ്യോടെ പൊക്കിയത്. നഗരത്തിലെ കാര്‍ ഷോറൂമിലെ ജീവനക്കാരായ നിതീഷാണ് പിടിയിലായത്.
സിനിമ സ്റ്റൈല്‍ മോഷ്ടിക്കാനിറങ്ങിയ കള്ളന്‍ ഒടുവില്‍ സിനിമ സ്റ്റൈലില്‍ പൊലീസിന്‍റെ വലയിലായി. ആനയറ സ്വദേശി നിതീഷ് സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്.
വീട്ടിലേക്ക് കാര്‍ കയറാത്തതിനാല്‍ പട്ടം പ്ലാമൂടിന് സമീപം റോഡ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് പൊലീസുകാരന്‍ ജിബിന്‍ ഗോപിനാഥ് എന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്. വൈകിട്ട് ആറുമണിയോടെ കുഞ്ഞിന് ചോക്ലേറ്റ് മേടിക്കാന്‍ സമീപത്തുള്ള കടയില്‍ പോകുന്നതിന് ജിബില്‍ വരുമ്പോള്‍ തന്‍റെ കാറിന്‍റെ സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് സ്റ്റീരിയോ പൂര്‍ണായും ഇളക്കുന്നു. എന്താണ് ചോദിച്ചപ്പോള്‍ സ്റ്റീരിയോ വയ്ക്കാന്‍ വന്നതാണെന്നായിരുന്നു മറുപടി.
കാറിന്റെ ഉടമസ്ഥനാണ് ജിബിൻ എന്നത് മോഷ്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. മോഷ്ടാവിൽ നിന്നും പതിനായിരത്തോളം രൂപയും നിരവധി എ ടി എം കാർഡുകളും പോലീസ് കണ്ടെടുത്തു.
Police man caught thief who trying to steal car stereo