ജി.എസ്.ടി റിട്ടേണ്‍ നല്‍കിയില്ല; പാറശാലയിലെ റെയില്‍നീര്‍ കുപ്പിവെള്ള പ്ലാന്‍റ് അടച്ചുപൂട്ടി

rail-neer-parssala
SHARE

തിരുവനന്തപുരം പാറശാലയില്‍ റെയില്‍വേയുടെ പിഴവ് മൂലം അടച്ചുപൂട്ടി റെയില്‍നീര്‍ കുപ്പിവെള്ള പ്ലാന്‍റ്. ജി.എസ്.ടി റിട്ടേണ്‍ ഇനത്തിലുള്ള ആറുകോടി രൂപ ഐ.ആര്‍.സി.ടി.സി നല്‍കാതെ വന്നതോടെയാണ് പ്ലാന്‍റ് പൂട്ടിയത്. ഇതോടെ എണ്‍പതോളം പേര്‍ക്ക് ജോലി നഷ്ടമായി. 

മുമ്പ് ദിവസേന 67000 ലിറ്റര്‍ ശുദ്ധജലം വിതരണത്തിന് തയ്യാറായി ഇവിടെ സൂക്ഷിച്ചിരുന്നു. മധുര മുതല്‍ പാലക്കാട് വരെയുള്ള ട്രെയിനുകളിലും, സ്റ്റേഷനുകളിലും കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളം വിതരണം ചെയ്യാനാണ് റെയിവേ കെ.വി.ആര്‍ അക്വ ക്ലോര്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. റയില്‍വേ വക ഭൂമിയില്‍ പ്ളാന്റ് നിര്‍മിച്ച് കുടിവെള്ളവും ഉല്‍പാദിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ജിഎസ്ടി റിട്ടേണ്‍ തിരിച്ച് കിട്ടാതെ കുടിശികയായതോടെ കടം കയറി പ്ളാന്റ് പൂട്ടി. 6 കോടിക്ക് പുറമെ മറ്റൊരു ഇനത്തില്‍ 3 കോടിയും കുടിശികയുണ്ട്. കരാറ് തയ്യാറാക്കിയതിലെ അപാകതയാണ് കരണമെന്നാണ് ഐആര്‍സിടിസി പറയുന്നത്. പിഴവ് പരിഹരിക്കാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയാണ് മാനേ‍ജ്മെന്‍റ്.

GST return has not filed; The Railnir bottled water plant at Parasala has been shut down

MORE IN KERALA
SHOW MORE