'താഴെത്തട്ടിനെ വിശ്വാസത്തിലെടുക്കുന്നില്ല'; കോൺഗ്രസിൽ വിമത യോഗങ്ങൾ സജീവം

congress
SHARE

ഡിസിസി, ബ്ളോക് പുനഃസംഘടന തുടങ്ങിയതോടെ കോൺഗ്രസിൽ വിമത യോഗങ്ങൾ സജീവം. താഴെത്തട്ടിനെ വിശ്വാസത്തിലെടുക്കാതെ പുനഃസംഘടന നടത്തുകയാണെന്നാണ് വിമർശനം. കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്കെതിരെ വട്ടിയൂർക്കാവിൽ വിമതർ ഒത്തുചേർന്നത് അനുസ്മരണയോഗത്തിന്റെ പേരിൽ. 

തിരുവനന്തപുരം ശാസ്തമംഗലത്ത് നടന്ന കോൺഗ്രസ് നേതാവിന്റെ അനുസ്മരണ യോഗമാണ്. അച്ചടക്ക നടപടി വരാതിരിക്കാനുള്ള സൂത്രപ്പണിയാണ്. മൺമറഞ്ഞ് നേതാവിനോടുള്ള അനുസ്മരണം ഫ്ളെക്സിലെയുള്ളു. പ്രസംഗിക്കുന്നവരെല്ലാം സ്മരിക്കുന്നത് നേതൃത്വത്തെയാണ്. 

താഴെത്തട്ടിലെ പുനഃസംഘടനയ്ക്കെതിരെ വ്യാപക പ്രതിഷേധവും പരാതിയും ഇവിടെ മാത്രമല്ല, സംസ്ഥാനമൊട്ടാകെയുണ്ട്. പുനഃസംഘടനയിൽ നേതൃത്വവും ഗ്രൂപ്പുകളും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്നാണ് പരാതി.  പുനഃസംഘടന പട്ടിക തയാറാക്കാൻ താഴെത്തട്ടിൽ സമിതികൾ രൂപീകരിച്ചതും അതിലുള്ളവർ ഗ്രൂപ്പ് വീതംവയ്പ് തുടങ്ങിയതുമാണ് പുതിയ പ്രശ്നങ്ങൾക്ക് കൂടുതൽ ആക്കംക്കൂട്ടിയത്. 

MORE IN KERALA
SHOW MORE