
കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിലെ അയല്‍വാസികളുടെ ദുരൂഹമരണത്തില്‍ ചുരുളഴിയുന്നു. 50കാരനായ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഇരു മൃതദേഹങ്ങളുടേയും പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. വൈകിട്ടോടെ സംസ്ക്കരിക്കും. ഇന്നലെയാണ് ബാബുവിനെ കഴുത്തു മുറിഞ്ഞ നിലയിലും അയല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
death of neighbors; Rajeev committed suicide after killing Babu