നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ പ്രതിഷേധം

youth league protest leaders arrest
SHARE

പി.കെ ഫിറോസ് ഉള്‍പ്പടെയുള്ള യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ പ്രതിഷേധം. എസ്.പി ഓഫീസുകള്‍ക്കുമുന്നിലും കമ്മിഷണര്‍ ഒാഫിസുകള്‍ക്കുമുന്നിലുമാണ് ധര്‍ണ സംഘടിപ്പിച്ചത്. ഒരു നേതാവിനെയോ പ്രവര്‍ത്തകരേയോ  അറസ്റ്റുചെയ്താല്‍ അവസാനിക്കുന്നതല്ല സമരമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത നേതാക്കള്‍ പറഞ്ഞു.

മലപ്പുറം എസ്,പി ഒാഫിസിനു മുന്നില്‍ യൂത്ത് ലീഗ് നടത്തിയ സമരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ എസ്.പി ഒാഫിസിലേക്ക് തള്ളിക്കയറാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. 

കോഴിക്കോട് കമ്മിഷണര്‍ ഒാഫിസിനു മുന്നിലെ ധര്‍ണ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ,എം ഷാജി ഉദ്ഘാടനം ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം ഷാജി തുടര്‍ന്നു. കോടതിയേയും പരോക്ഷമായി വിമര്‍ശിച്ചു. കാസര്‍കോട് എസ്.പി ഒാഫിസിനു മുന്നിലെ സമരം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നാണ് ഉദ്ഘാടനം ചെയ്തത്.

Youth League protest against arrest of leaders

MORE IN KERALA
SHOW MORE