സർക്കാരിന്റെ വാക്ക് പാഴായി; കാരവന്‍ പദ്ധതിയെ പഴിച്ച് ടൂറിസം കമ്പനികൾ

caravan-tourist-companies
SHARE

സംസ്ഥാന സർക്കാരിന്റെ വാക്കു കേട്ട് ലക്ഷങ്ങൾ ചെലവഴിച്ച് കാരവന്‍ ടൂറിസത്തിന്റെ ഭാഗമായവർ പദ്ധതിയെ പഴിക്കുകയാണിപ്പോൾ.  സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാത്തതാണ് പദ്ധതി ലക്ഷ്യത്തിലെത്തുന്നതിന് തടസമാകുന്നത്.

വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ ആഗ്രഹങ്ങൾക്ക് മുൻപെ ഓടണമെന്ന മോഹംകൊണ്ടാണ് ടൂറിസം മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൊന്നാനി കേന്ദ്രമായ ഫ്രണ്ട്ലൈൻ ടൂറിസം കമ്പനി കാരവൻ വാങ്ങി ഇറങ്ങി തിരിച്ചത്. ആവശ്യത്തിന് കാരവൻ പാർക്കുകളോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കാത്തതാണ് ഏറ്റവും പ്രധാന തടസം. 

70 ലക്ഷത്തിൽ അധികം രൂപ മുതൻ മുടക്കി വാങ്ങിയ കാരവന് ഇപ്പോൾ മാസത്തിൽ മൂന്നോ നാലോ ഓട്ടമാണ് കിട്ടുന്നത്. ഇപ്പോൾ ഓട്ടം വിളിക്കുന്നവരിൽ പലരും വിനോദസഞ്ചാരികളുമല്ല. കൂടുതൽ വിനോദ സഞ്ചാര  കേന്ദ്രങ്ങളിൽ കാരവൻ പാർക്കുകൾ തുടങ്ങുന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. വലിയ ബാങ്ക് വായ്പ തരപ്പെടുത്തി കാരവൻ വാങ്ങിയ സംരഭകരാണ് കൂടുതൽ പ്രതിസന്ധിയിൽ. 

Tourism companies blame the caravan project

MORE IN KERALA
SHOW MORE