
നാടൊട്ടുക്ക് ഹോട്ടലുകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ് , പേരുകേട്ടതും, അല്ലാത്തതുമായ പല ഹോട്ടലുകളില്‍നിന്നും കഴിക്കാന്‍ കഴിയാത്ത അത്രയും മോശമായ ഭക്ഷണം പിടിച്ചെടുത്തത്.. പരിശോധനകള്‍ തുടരുമെന്ന് മന്ത്രിയും പറഞ്ഞു.. അപ്പോഴെങ്കിലും സാധാരണഗതിയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് എന്താണ്. കുറച്ചുകാലത്തേക്കെങ്കിലും ഇവരൊക്കെ നന്നാവും.. വൃത്തിയുള്ള ഭക്ഷണം തല്‍ക്കാലത്തേക്കെങ്കിലും കിട്ടും എന്നൊക്കെയല്ലേ.. പക്ഷേ, സംഭവിക്കുന്നത് മറ്റൊന്നാണ്. തൊട്ടടുത്ത ഹോട്ടലുകള്‍ പൂട്ടിച്ചിട്ടും ഒരു കൂസലുമില്ലാതെ മാലിന്യം വിളമ്പുകയാണ് ഒരുകൂട്ടര്‍.. പരിശോധനകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇത്തരക്കാരെ ആര് നിലയ്ക്ക് നിര്‍ത്തും.. സംസാരിക്കാം. ടോക്കിങ് പോയന്‍റ്