സിഎസ്ഐ സഭ കൊച്ചി മഹാഇടവകയുടെ ആദ്യ പുരോഹിതയായി സി.ലിസി സ്നേഹലത

സി.എസ്.ഐ സഭ കൊച്ചി മഹാ ഇടവകയ്ക്ക് ആദ്യ പുരോഹിത. എറണാകുളം ഇമ്മാനുവല്‍ സി.എസ്.ഐ കത്തീഡ്രലില്‍ ഒന്‍പത് ഡീക്കന്‍മാരോടൊപ്പം സിസ്റ്റര്‍ ലിസി സ്നേഹലത പട്ടം സ്വീകരിച്ചു. തൃശൂര്‍ ബഥേല്‍ ആശ്രമത്തില്‍ ആതുര ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റര്‍ ലിസി.

വൈദീക പട്ടം സ്വീകരിക്കാനെത്തിയ വനിതയായിരുന്നു എറണാകുളം ഇമ്മാനുവല്‍ സി.എസ്.ഐ കത്തീഡ്രലില്‍ നടന്ന ചടങ്ങിലെ ശ്രദ്ധ.

പട്ടം സ്വീകരിച്ചതോടെ കൊച്ചി മഹാ ഇടവകയിലെ ആദ്യ പുരോഹിതയായി സിസ്റ്റര്‍ ലിസി സ്നേഹലത. തിരുവനന്തപുരത്താണ് ഇതിന് മുന്‍പ് സി.എസ്.ഐ സഭയില്‍ വനിതാ പുരോഹിത ഉണ്ടായിരുന്നത്. നിലവില്‍ വൈദീക സേവനരംഗത്തുള്ള ഏക വനിതയാണ് സി. ലിസി‌

 2014 ല്‍ സന്യസ്ത വ്രതം സ്വീകരിച്ച സിസ്റ്റര്‍ ലിസി സ്കൂള്‍ ഓഫ് മിനിസ്ട്രിയിലെ നാല് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ചാണ് വൈദീക വൃത്തിയിലേക്ക് കടന്നത്. വൈദിക പട്ട ശുശ്രൂഷകള്‍ക്ക് കൊച്ചിന്‍ മഹായിടവക ബിഷപ്പ് ബി.എന്‍. ഫെന്‍ കാര്‍മികത്വം വഹിച്ചു.

Enter AMP Embedded Script