dog

TAGS

തലസ്ഥാന നഗരത്തില്‍ ഒരു വീട്ടില്‍ ഇനി രണ്ട് നായ്ക്കളെ മാത്രം വളര്‍ത്താന്‍ അനുമതി.  രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കോണ്ടുള്ള പ്രമേയം നഗരസഭ പാസാക്കി.  കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ നിയന്ത്രണം എന്നാണ് നഗരസഭ പറയുന്നത്. 

 

തിരുവന്തപുരം നഗരത്തില്‍  വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായക്കളെ വളര്‍ത്താന്‍ ഇനി അല്‍പ്പം ബുദ്ധിമുട്ടും. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെ രണ്ടില്‍  കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നഗരസഭ. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍  സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയാണ് പുതിയ നിയമം കൗണ്‍സിലില്‍ അവതരിപ്പിച്ചത്.  

 

 ഇനി രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണം എന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. നഗരസഭ കൗണ്‍സിലാണ് അതില്‍ തീരുമാനം എടുക്കുക.  ഒപ്പം വര്‍ഷംതോറും പ്ര‌ത്യേക ഫീസും നല്‍കണം. പുതിയ നിയമത്തിനോപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ചെറിയ ബ്രീഡിന് 500ഉം വലുതിന് 1000വുമാണ് പുതിയ ഫിസ്. മുമ്പ് എല്ലാ ബ്രീഡുകള്‍ക്കും 125 രൂപ ആയിരുന്നു.