ആദിവാസി ഊരുകളിലേക്ക് മമ്മൂട്ടിയുടെ സഹായം; കാര്‍ഷികോപകരണങ്ങള്‍ കൈമാറി

farmers
SHARE

ആദിവാസി ഉൗരുകളിലെ കൃഷിയിടങ്ങളിലേക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി, പാലക്കാട് , കൊല്ലം ജില്ലകളിലെ വിതരണം പൂര്‍ത്തിയായി.

ആദിവാസികളുടെ തനത് തൊഴില്‍മേഖലകള്‍ സംരക്ഷിക്കപ്പെടാനും ജീവിതവരുമാനം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായി ഇൗ ദൗത്യം. കൃഷി ജീവിതമാക്കിയ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ചെറുകര ആദിവാസി ഉൗരിലെ കുടുംബങ്ങള്‍ക്കായി വിവിധങ്ങളായ കാര്‍ഷികോപകരണങ്ങളാണ് കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍‌ വാര്‍‍ഡ് അംഗവും ഉൗര് മൂപ്പനും ചേര്‍ന്ന് ഏറ്റുവാങ്ങി. പാലക്കാട് , ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉൗരുകളിലും കാര്‍ഷികോപകരണങ്ങള്‍ നേരത്തെ കൈമാറിയിരുന്നു.

MORE IN KERALA
SHOW MORE