ചാടിവീണ് നായ, അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് തെറിച്ചുവീണു; ഇരുവർക്കും കടിയേറ്റു

kozhikode
SHARE

കോഴിക്കോട് പന്നിയങ്കരയില്‍ നാലുപേര്‍ക്ക് തെരുവുനാ‌യയുടെ കടിയേറ്റു. ചുള്ളിക്കാട് ജങ്ഷനുസമീപത്ത് അമ്മയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. പേവിഷബാധയുള്ള നായയാണോ ആക്രമിച്ചതെന്ന് വ്യക്തമല്ല. 

രാവിലെ 10 മണിയോടെയാണ് തെരുവുനായുടെ ആക്രമണം ആദ്യമുണ്ടായത്. പന്നിയങ്കര ചുള്ളിക്കാട് ജങ്ഷനില്‍ നഴ്സറിയിലുള്ള മകനെ കാണാന്‍ പോവുകയായിരുന്ന അമ്മയ്ക്കും രണ്ടുവയസുകാരനും മുന്‍പിലേക്ക് നായ ചാടിവീഴുകയായിരുന്നു. അമ്മയുടെ കൈയ്യിലിരുന്ന രണ്ടുവയസുകാരന്‍ തെറിച്ചുവീണു. ഇരുവര്‍ക്കും കടിയേറ്റു. രക്ഷിക്കാനെത്തിയ നാട്ടുകാരന്റെ കൈപ്പത്തിയിലും നായ കടിച്ചു. 

ഇതിനുശേഷമാണ് നാട്ടുകാരിയായ മറ്റൊരും സ്ത്രീയെ തെരുവുനായ ആക്രമിച്ചത്. കാലിനാണ് പരുക്ക്. നാലു പേരെയും കോഴിക്കോട് മെ‍ഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. 

MORE IN KERALA
SHOW MORE