
കോഴിക്കോട് ആവിക്കല്‍ തോട്ടില്‍ മാലിന്യം കെട്ടികിടക്കുന്നതില്‍ പ്രതിഷേധിച്ച് മേയറെ തടഞ്ഞ് നാട്ടുകാര്‍. ആവിക്കല്‍ തോടിരിക്കുന്ന കോര്‍പറേഷന്‍ വാര്‍ഡില്‍ മറ്റൊരു പരിപാടിക്കെത്തിയ മേയര്‍, പ്രതിഷേധത്തെ തുടര്‍ന്ന് തോടും പരിസരവും സന്ദര്‍ശിച്ചു. മാലിന്യപ്രശ്നത്തില്‍ ഇടപെടലുണ്ടാകുമെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.
-
കോര്‍പറേഷന്റെ സൗന്ദര്യവത്കരണ പദ്ധതിയായ അഴകുമായി ബന്ധപ്പെട്ട പരിപാടിക്ക് ആവിക്കല്‍ത്തോടിന് സമീപത്തെത്തിയതാണ് മേയര്‍ ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയറുള്‍പ്പടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. അതിനിടയിലാണ് മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി ആവിക്കല്‍ത്തോട് മലിനജല പ്ലാന്റ് വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തിയത്.
നാട്ടുകാര്‍ക്കൊപ്പം തോടും പരിസരപ്രദേശവും സന്ദര്‍ശിച്ച മേയര്‍ പരാതികള്‍ കേട്ടു. മാലിന്യപ്രശ്നം മേയര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതായി സമരസമിതി നേതാക്കള്‍. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെ എതിര്‍ത്തിന് കോര്‍പറേഷന്‍ തോട്ടിലെ മാലിന്യം നീക്കാതെ പക പോക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.