ഒന്നും രണ്ടുമല്ല, ഉറക്കം കെടുത്തുന്നത് 24 കാട്ടാനകൾ; ഭീതിയില്‍ ഒരു നാട്‍

idukki
SHARE

ഇടുക്കി പെരുവന്താനത്ത് കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. മുപത്തിയഞ്ചാം മൈലിലെ ടി.ആര്‍. ആന്‍ഡ്  ടി എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ നടപടിയെടുക്കാത്തതിനെതിരെ പെരുവന്താനം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  

ഒന്നും രണ്ടുമല്ല, 24 കാട്ടാനകളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. എസ്റ്റേറ്റിലെ ഇ.ഡി.കെ, കുപ്പക്കയം, ചെന്നാപ്പാറ, കടമാന്‍കുളം തുടങ്ങിയ ഭാഗങ്ങളിലാ‌യാണ് ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാടുകയറ്റിയെങ്കിലും വീണ്ടും ഇറങ്ങിവന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രാണഭയം കാരണം ജോലി ചെയ്യാന്‍ പോലുമാകുന്നില്ല

ആനകള്‍ കൃഷി നശിപ്പിക്കുന്നതും പതിവാണിവിടെ. ആനകള്‍ തമ്പടിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് തെക്കേമല, പാലൂര്‍ക്കാവ്, പ്രദേശങ്ങള്‍ . കാട്ടാനകളെ കാടുകയറ്റി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 31ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും

MORE IN KERALA
SHOW MORE