വിമാനം താഴ്ന്നു പറന്നു; വീടിന്റെ ഓടുകളും കൂടെ പറന്നു..!

flight
SHARE

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി. ഇന്നലെ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന്റെ കാറ്റിൽ അത്താണി ശാന്തിനഗറിൽ വയലിപറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്ന് താഴെ വീണു നശിച്ചത്. വിമാനം ഏതെന്ന് വ്യക്തമല്ല. മേൽക്കൂരയുടെ രണ്ടു ഭാഗത്തു നിന്ന് ഓടുകൾ പറന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരുക്കില്ല.

MORE IN KERALA
SHOW MORE