ഫണ്ടുമില്ല ലാബുമില്ല; തറക്കല്ലിലൊതുങ്ങി റീജനൽ അനലറ്റിക്കൽ ആൻഡ് റിസർച് ലബോറട്ടറി

കണ്ണൂർ കൂത്തുപറമ്പ് വലിയവെളിച്ചത്തെ റീജനൽ അനലറ്റിക്കൽ ആൻഡ് റിസർച് ലബോറട്ടറി  ഇന്നും തറക്കല്ലിടലില്‍ നിന്നും മുന്നോട്ട് പോയിട്ടില്ല. രാജ്യാന്തര നിലവാരത്തിലുള്ള ലാബ് എന്ന  പ്രഖ്യാപനത്തോടെ 2019 ഫെബ്രുവരി 28ന്് ആയിരുന്നു അന്നത്തെ  ആരോഗ്യമന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായിരുന്ന കെ.കെ.ശൈലജ ലാബിനു തറക്കല്ലിട്ടത്.ഇതു കഴിഞ്ഞ് വര്‍ഷം നാലായിട്ടും ഫണ്ടും ലാബും എവിടയെന്ന് ആര്‍ക്കും അറിയില്ല.മനോരമ ന്യൂസ് എകസ്ക്ളുസീവ്. 

2019 ഫെബ്രുവരി 28ന്  അന്നത്തെ  ആരോഗ്യമന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായിരുന്ന കെ.കെ.ശൈലജ ലാബിനു തറക്കല്ലിടുന്ന ചിത്രമാണിത്.4.95 കോടി രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി 2020ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ഒരു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു എന്നാല്‍ ലാബ് ഉയരുമെന്ന് പറഞ്ഞ സ്ഥലത്തിന്‍റെ അവസ്ഥ കാ‌ണുക. 

ലാബ് സ്ഥാപിക്കുന്നതിനു മുന്നോടിയായി കൂത്തുപറമ്പ് എസ്ബിഐ കെട്ടിടത്തിൽ താൽക്കാലിക ലാബ്  തുറന്നു.വ്വിശദമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങളോ അതിനുവേണ്ട ആധുനിക ഉപകരണങ്ങളോ ഇവിടെയി്ല്ല. കുടിവെള്ളം പരിശോധിക്കാനുള്ള സൗകര്യം പോലും കൂത്തുപറമ്പിലെ താൽക്കാലിക ലാബിൽ പരിമിതമാണ്..കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള സാംപിളുകൾ കോഴിക്കോട്ടെ ലാബിലേക്കാണ് ഇപ്പോൾ അയയ്ക്കുന്നത്.അതിന്‍റെ ഫലങ്ങള്‍ വരാന്‍ വലിയ കാലാതാമസവും നേരിടുന്നു.

കണ്ണൂർ കൂത്തുപറമ്പ് വലിയവെളിച്ചത്തെ റീജനൽ അനലറ്റിക്കൽ ആൻഡ് റിസർച് ലബോറട്ടറി  ഇന്നും തറക്കല്ലില്‍ തന്നെ. രാജ്യാന്തര നിലവാരത്തിലുള്ള ലാബ് എന്ന  പ്രഖ്യാപനത്തോടെ 2019 ഫെബ്രുവരി 28നായിരുന്നു തറക്കല്ലിടല്‍. ലാബിനായി 4.95 കോടി രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. വലിയവെളിച്ചത്തെ പദ്ധതി പ്രദേശം ഇപ്പോള്‍ കാടുകയറി കിടക്കുന്നു.

Enter AMP Embedded Script