പിടിയിലായത് 200 കിലോ കഞ്ചാവുമായി; 'പ്രതികൾക്കൊപ്പം നിന്ന് പൊലീസ്'; കോടതി വിമർശനം

ganja police1
SHARE

തിരുവനന്തപുരം വെഞ്ഞാറമൂട് ഇരുന്നൂറ് കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികള്‍ക്ക് പൊലീസിന്റെ വീഴ്ച മൂലം ജാമ്യം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് അനുകൂല നിലപാടെടുത്തെന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം.  ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.

ലഹരിമാഫിയയും പൊലീസും ഒത്തുകളിക്കുന്നതിന്റെ മറ്റൊരു തെളിവ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ലഹരിവിരുദ്ധ കാംപയിന്‍ നിയമപാലകര്‍ തന്നെ അട്ടിമറിക്കുന്നതിനും ഉദാഹരണം. ഇതിന്റെയെല്ലാം നേര്‍ക്കാഴ്ചയായി മാറുകയാണ് വെഞ്ഞാറമൂട്ടിലെ കഞ്ചാവ് കേസ് പ്രതികളുടെ ജാമ്യം. കഴിഞ്ഞ ജൂലായിലാണ് ഇരുന്നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയത്. പക്ഷെ 186 ദിവസമായിട്ടും വെഞ്ഞാറമൂട് പൊലീസ് കുറ്റപത്രം നല്‍കിയില്ല.ഇതോടെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം ലഭിച്ചു. 

ജാമ്യം നല്‍കിയ ഉത്തരവില്‍ ജാമ്യം നല്‍കേണ്ടിവന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഗുരുതര വീഴ്ചകൊണ്ടെന്ന് കോടതി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ക്ക് അനുകൂല മനോഭാവമായിരുന്നു എസ്.എച്ച്.ഒയുടേത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നത് തന്നെ നിയമപാലനത്തിന് അനുകൂലമല്ല. അതിനാല്‍ ഈ ഉത്തരവ് ഡി.ജി.പിക്ക് ഉള്‍പ്പെടെ കൈമാറണം. അതിന് ശേഷം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.സനില്‍കുമാര്‍ രേഖപ്പെടുത്തി.

court criticize police for helping the accused

MORE IN KERALA
SHOW MORE