സേവനസന്നധരായി സന്നിധാനത്ത് എൻഡിആർഎഫ്

ndrf
SHARE

സന്നിധാനത്ത് രാപ്പകൽ സേവനവുമായി എൻഡിആർഎഫ് സംഘം . പമ്പയിലും സന്നിധാനത്തുമായി 60 പേരാണ് സേവനത്തിനുള്ളത്.ചെന്നൈ ആരക്കോണത്ത് നിന്ന് 40 പേരും  തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നുള്ള 20 പേരുമാണ് ഡ്യൂട്ടിയിലുള്ളത്.

കഴിഞ്ഞ വർഷങ്ങളിലെ മഴയുടെ പശ്ചാത്തലത്തിലാണ് മണ്ഡല കാലം തുടങ്ങും മുൻപ് തന്നെ എൻ ഡി ആർ എഫിന്റെ സേവനം തേടുന്നത്.  മലകയറ്റത്തിനിടയിലും സന്നിധാനത്തും  ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ ആശുപത്രിയിയിലെത്തിക്കാൻ സംഘം സജീവമായുണ്ട്. തിരക്ക് നിയന്ത്രിക്കാനും പൊലീസിനൊപ്പം എൻഡി ആർ ഫ് സംഘം ഉണ്ട് . മണ്ഡലകാലം തീരും വരെ സംഘം സജീവമായി സന്നിധാനത്തും പമ്പയിലുമായി ഉണ്ടാവും.

MORE IN KERALA
SHOW MORE