കോതിയിലെ സമരക്കാർക്ക് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകൾ

കോഴിക്കോട് കോതിയിലെ ശുചിമുറിമാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകള്‍. സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കോര്‍പറേഷന്‍ മേയറുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് എസ്.വൈ.എസ് കാന്തപുരം വിഭാഗം വിമര്‍ശിച്ചത്. നാളെ പ്ലാന്റിന്റെ നിര്‍മാണം നടക്കുമ്പോള്‍ ശ്കതമായി പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം  

കോതിയില്‍ ഇന്ന് ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണമില്ല. പക്ഷെ പ്രദേശം ഇന്നും പ്രതിഷേധത്തിന് വേദിയായി. സമരക്കാര്‍ക്ക് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകളാണ് പ്രതിഷേധ പ്രകടനവുമായി പദ്ധതി പ്രദേശത്തേക്ക് എത്തിയത്.എസ്.വൈ.എസ് കാന്തപുരം വിഭാഗം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത് 

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രദേശത്തെ സ്ത്രീകളും വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലിസ് നാലുമണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്നാരോപിച്ച് ബാലാവകാശകമ്മിഷന് പരാതി നല്‍കാനും  പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്