ചീറിയടുത്ത് ആന; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തി; രക്ഷ തലനാരിഴയ്ക്ക്

marayoor-elephant
മറയൂർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ തമിഴ്നാട് ആനമല കടുവാ സങ്കേതത്തിലെ പൊങ്ങനോടയ്ക്ക് സമീപം യുവാവിനെ ഓടിക്കുന്ന കാട്ടാന.
SHARE

മറയൂർ: മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ കാട്ടാനയ്ക്കു മുൻപിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്. ചിന്നാർ വന്യജീവി സങ്കേതത്തിന് അതിർത്തിയിൽ തമിഴ്നാട് വനമേഖലയായ ആനമല കടുവ സാങ്കേതത്തിലൂടെയുള്ള റോഡിലാണ് കാട്ടാനയ്ക്കു മുൻപിൽ ബൈക്ക് യാത്രികൻ പെട്ടത്. ഇന്നലെ ഉച്ചയോടെ ഉദുമൽപേട്ടയിൽ നിന്നു മറയൂരിലേക്കു വരുംവഴിയാണ് പൊങ്ങനോടയ്ക്ക് സമീപം റോഡിൽ വശത്ത് നിന്നിരുന്ന രണ്ട് ആനകളിൽ ഒരെണ്ണം ബൈക്കിനു നേരെ ഓടിയടുത്തത്. 

പേടിച്ച് ബൈക്ക് താഴെയിട്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന അടുത്തെത്തി. അപ്പോൾ മറ്റ് യാത്രക്കാർ ശബ്ദമുണ്ടാക്കി ആനയെ ഓടിച്ചതുകൊണ്ടാണ് യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മറയൂർ ചിന്നാർ റോഡിൽ കാട്ടാനകളെ സ്ഥിരമായി കണ്ടുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ ശ്രദ്ധയോടെ വേണം ഇതുവഴി സഞ്ചരിക്കാനെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Elephant attack in Marayoor

MORE IN KERALA
SHOW MORE