സ​ഞ്ജുവിനെ പുറത്തിരുത്തുന്നത് ആര്? അസാമാന്യ പ്രതിഭയുടെ വര്‍ത്തമാനം

Talking_Point
SHARE

ശരിയാണ്,, ഇടക്കാലത്ത് പ്രഭ നഷ്ടമായിട്ടുണ്ട്. പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയിട്ടുണ്ട്. അന്ന് സ്ഥരിതയില്ലാത്തവനെന്ന് വിളിയും വിമര്‍ശനവും നേരിട്ടിട്ടുണ്ട്. ഇന്നതല്ല സ്ഥിതി. ട്വന്‍റി 20യുടെ കാര്യം മാത്രമെടുത്താല്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്കോറുള്ളവന്‍. സ്ട്രൈക് റേറ്റുള്ളവന്‍. പക്ഷേ ഇക്കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലും പടയിലുണ്ടായിട്ടും അങ്കത്തട്ടിലിറങ്ങാനാകാത്ത യോദ്ധാവിനെപ്പോലെ അയാള്‍ ഊഴം കാത്തിരിന്നു. ഇരുത്തിയാതാണെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയാകെ ആ പ്രതിഷേധം പ്രകടം.  തിരുവനന്തപുരത്തുകാരന്‍ സഞ്ജു സാംസണ്‍. അനായസ ശൈലിയും അസാമാന്യ പ്രതിഭയുമുള്ളവനെന്ന് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ വാഴ്ത്തിയ മലയാളിതാരത്തിന്‍റെ കരിയര്‍ വര്‍ത്തമാനമാണ് ഇന്ന്, ഇത് ടോക്കിങ് പോയ്ന്‍റ്..

MORE IN KERALA
SHOW MORE