
തമ്മനം പുല്ലേപ്പടി റോഡിലെ അപകടക്കുഴികളടയ്ക്കാത്തതിനെതിരെ കൊച്ചി കോര്‍പ്പറേഷനിെല ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സംയുക്ത പ്രതിഷേധം . ജനകീയ വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കിയാല്‍ പിന്നെ എന്തുപൊതുപ്രവര്‍ത്തനമെന്നാണ് റോഡിലെ കുഴിയുടെ കാര്യത്തില്‍ കൗണ്‍സിലര്‍മാരുടെ നിലപാട്. കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായതോടെയാണ് കോര്‍പ്പറേഷന്റെ മെല്ലപ്പോക്കിനെതിരെ കൗണ്‍സിലര്‍മാര്‍ സമരത്തിനിറങ്ങിയത്
തമ്മനം പുല്ലേപ്പടി റോഡ് അതിര്‍ത്തി പങ്കിടുന്ന കാരണംകോടം തമ്മനം ഡിവിഷന്‍ കൗണ്‍സിലര്‍മാരാണ് ഒരുമിച്ച് റോഡില്‍ കുത്തിയിരുന്നത് . ഭരണപക്ഷ കൗണ്‍സില്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യം പ്രതിപക്ഷ കൗണ്‍സിലര്‍ ഏറ്റുവിളിച്ചു. തിരിച്ചു
ആരെയും അട്ടിമറിക്കാനുമല്ല...അട്ടിമറിപ്പണി ചെയ്യാനുമല്ല . അപകടം തുടര്‍കഥയായ റോഡ് നന്നാകണം അത് മാത്രമേയുള്ളൂ ഇവരുടെ അജണ്ട ഇരുചക്രവാഹനങ്ങള്‍ക്കുള്ള വാരിക്കുഴിയാണ് റോഡിലത്രയും .അപകടങ്ങള്‍ നിത്യസംഭവം . കൗണ്‍സിലര്‍മാര്‍ മാറിമാറി പറഞ്ഞു .അനക്കമില്ല. റോഡുകുത്തിപ്പൊളിച്ച ജല അതോറിറ്റിയെ പഴിപറഞ്ഞാണ് കോര്‍പ്പറേഷന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ആദ്യം തടിതപ്പിയത് . കുഴിച്ചതിന് പരിഹാരമായി പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ ജല അതോറിറ്റി കോര്‍പ്പറേഷനില്‍ കെട്ടിവച്ചതോടെ ആ വാദം മുങ്ങി. രണ്ടുവര്‍ഷമായി ഇതിങ്ങനെ കിടക്കുകയാണ് . കൊച്ചിയിലെ റോഡുകളുടെ കാര്യത്തില്‍ കോടതി ഇടപെട്ടാല്‍ മാത്രം നടപടി എന്ന നിലപാടിലാണ് അധകൃതര്‍