തിരക്കേറി സന്നിധാനം; നോക്കുകുത്തിയായി വിശ്രമകേന്ദ്രം; പാഴായത് ലക്ഷങ്ങൾ

pathanamthitta
SHARE

പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമൊഷൻ കൗൺസിലിന്റെ വടശേരിക്കരയിലെ തീർത്ഥാടക വിശ്രമകേന്ദ്രം ഇക്കുറിയും തുറന്നുകൊടുക്കാൻ നടപടിയായില്ല. 2018ലെ പ്രളയ ശേഷം മുറികൾ ഉപയോഗശൂന്യമായും കാടുകയറി നശിക്കുകയാണ് .  വടശേരിക്കര പഞ്ചായത്ത് വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റടുത്തെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

2001ലാണ് വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിന് സമീപത്തായി കല്ലാറിന്റെ തീരത്ത് DTPC തീർത്ഥാടകർക്കായി  വിശ്രമകേന്ദ്രം പണിതത്.ലക്ഷങ്ങൾ ചെലവഴിച്ച കെട്ടിടത്തിൽ ഡോർമെറ്റ റികളും ശുചി മുറിയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകകാലം കഴിഞ്ഞു മുറികൾ വാടകയ്ക്കു നൽകിയും വരുമാനം നേടിയിരുന്നു. ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ടൂറിസം മാപ്പിൽ വടശേരിക്കരയിലെ DTPC യുടെ വിശ്രമകേന്ദ്രവും ഉൾപ്പെടുത്തിയിരുന്നു.

2018ലെ പ്രളയത്തിനു ശേഷമാണ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടം നേരിട്ടത് . എല്ലാം  മുറികളും ഉപയോഗശൂന്യമായി വാതിലുകളും ജനലുകളും മറ്റ് ഫർണിച്ചുകളും തകർന്ന് കെട്ടിടം നശിച്ചതോടെ സെന്ററിന്റെ നടത്തിപ്പിന് കരാർ എടുക്കാൻ പുതിയ ആളുകളെ കിട്ടാതെയായി. വടശ്ശേരിക്കര പഞ്ചായത്ത് വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഇക്കുറി ഏറ്റെടുത്തെങ്കിലും റോഡിന് അഭിമുഖമായ ഒരു കടമുറി ഒഴികെ ഒന്നും വാടകയ്ക്കു നൽകാൻ നടപടിയായില്ല. 

ഇക്കുറി തീർഥാടകരുടെ തിരക്കേറും എന്ന് ഉറപ്പായിട്ടും കെട്ടിടം തുറക്കാനുള്ള നടപടി സ്വീകരിക്കാത്തതിന് എതിരെ വ്യാപക പ്രതിഷേധം ഉണ്ട്

MORE IN KERALA
SHOW MORE