bike-examine

പാതയരികിൽ ബൈക്ക് നിർത്തി അതിലിരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ വിഷപ്പാമ്പ് ബൈക്കിനുള്ളിൽ കയറി. ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി പാമ്പിനെ ബൈക്കിനുള്ളിൽനിന്നു പുറത്തുചാടിച്ചു. ഇന്നലെ രാവിലെ 8ന് കടമ്പിടി പള്ളിക്കു സമീപമാണു സംഭവം.

ചിറ്റിലഞ്ചേരി സ്വദേശി എസ്.കലാധരൻ ബൈക്കിലിരുന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്ന വിഷപ്പാമ്പ് കലാധരന്റെ കാലിൽ കയറുകയായിരുന്നു.

ഭയന്ന കലാധരൻ കാൽ കുടഞ്ഞതോടെ പാമ്പ് ബൈക്കിനുള്ളിലേക്കു കയറി. ഇതോടെ ഭയന്ന ഇവർ ബൈക്കിന്റെ സീറ്റും മറ്റും അഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് മെക്കാനിക്കിനെ വിളിച്ച് ബൈക്കിന്റെ ബാക്കിഭാഗങ്ങളും അഴിച്ചെടുക്കുന്നതിനിടയിൽ പാമ്പ് ബൈക്കിൽനിന്നു പുറത്തേക്കു ചാടി.

ഇതോടെയാണ് ഇവർക്കും വിവരമറിഞ്ഞെത്തിയ നാട്ടുകാർക്കും ആശ്വാസമായത്. കെട്ടുവരിയൻ ഇനത്തിൽപ്പെട്ട വിഷപ്പാമ്പാണ് കാലിൽ കയറിയത്.