
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ ചൊല്ലിയുള്ള നിലപാടില്‍ മുസ്്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത നിലപാടില്‍ എം.കെ.മുനീര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പി.എഫ്.ഐയെ മാത്രം നിരോധിച്ചത് ശരിയായില്ല എന്നാണ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറയുന്നത്.
ഇതായിരുന്നു പി,എഫ്,ഐയുടെ നിരോധന വാര്‍ത്ത വന്നപ്പോള്‍ എം.കെ മുനീറിന്റെ പ്രതികരണം . എന്നാല്‍ നിരോധനത്തെ സ്വാഗതം ചെയ്തത് മുനീര്‍ പിന്നീട് തിരുത്തിയിട്ടുണ്ടെന്നും പി.എഫ്.ഐയെ മാത്രം തിരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയായില്ലെന്നുമാണ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ നിലപാട് തൊട്ടുപിന്നാലെ പി.എം.എ സലാമിന് തിരുത്തുമായി മുനീര്‍ വീണ്ടും എത്തി. തന്റെ നിലപാട് ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു അദ്ദേഹം
എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടേയും കെ.എം ഷാജിയുടേയും പ്രതികരണം.
നിരോധനവുമായി ബന്ധപ്പെട്ട നിലപാടില്‍ നേതാക്കള്‍ രണ്ടുതട്ടിലെന്ന് പ്രചരിച്ചതോടെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും മുനീറിന്റെ മറുപടി തനിക്കല്ല മാധ്യമങ്ങള്‍ക്കാണെന്നും പി.എം.എ സലാം പറഞ്ഞു