സിനിമകള്‍ ആസ്വദിക്കാനും സംവദിക്കാനും ഫിലിം ക്ലബ്; കൂട്ടായ്മയുമായി വിമെന്‍സ് കോളജ്

ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനും സംവദിക്കാനും ഫിലിം ക്ലബ് രൂപീകരിച്ച് തിരുവനന്തപുരം വിമെന്‍സ് കോളജ് മലയാള വിഭാഗം. സാഹിത്യവും സിനിമയും വളരെ അടുത്തു നില്‍ക്കുന്നതിനാലാണ് ഇത്തരമൊരു കൂട്ടായ്മയെന്ന് വിദ്യാര്‍ഥിനികള്‍. സംവിധായകന്‍ വിനയനുമായി ആദ്യസംവാദം സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

സ്വാതന്ത്ര്യം പ്രമേയമാക്കിയ സിനിമകളുടെ മേളയാണ് വിമെന്‍സ് കോളജ് മലയാള വിഭാഗം ഫിലിം ക്ലബ്ബിന്റെ ആദ്യ പരിപാടി. ഇതിന്റെ ഭാഗമായി പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സംവിധായകന്‍ വിനയനുമായി സംവാദം. ചരിത്രസിനിമകളോടെ പുതുതലമുറ വേണ്ടത്ര ആഭിമുഖ്യം കാട്ടുന്നില്ലെന്ന് വിനയന്‍.

ഫിലിം ക്ലബ് വിനയന്‍ ഉദ്ഘാടനം ചെയ്തു.വിവിധ പ്രമേയങ്ങളിലുള്ള സിനിമകള്‍ കാണുകയും അതിനെക്കുറിച്ച് ആഴമേറിയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുയുമാണ് ഫിലിം ക്ലബിന്റെ ലക്ഷ്യമെന്ന് വിദ്യാര്‍ഥിനികള്‍ ബിരുദ, ബിരുദാനന്തര പാഠ്യപദ്ധതിയില്‍ ചലച്ചിത്രവും വിഷയമാണ്.അതിന്റെ ഭാഗമായാണ് ഫിലിം ക്ലബ് രൂപീകരിച്ചത്